മെറിറ്റ് ഡേയും അധ്യയന വർഷാരംഭവും
1575069
Saturday, July 12, 2025 4:54 AM IST
കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളജിൽ മെറിറ്റ് ഡേയും പുതിയ അധ്യയന വർഷത്തിന്റെ ആരംഭവും നടത്തി. ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിൽ റിട്ട. എസ്പി കെ.ജി. സൈമണ്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സർട്ടിഫിക്കറ്റുകളും അവാർഡുകളും വിതരണം ചെയ്തു.
യോഗത്തിൽ മാനേജർ ഫാ. സെബാസ്റ്റ്യൻ വടക്കേപ്പറന്പിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ജോസ് അലക്സ് യോഗത്തിൽ സന്ദേശം നൽകി കുട്ടികളെ കോളജിലേക്ക് സ്വാഗതം ചെയ്തു.