ചന്പമല-വെങ്കുളം ഫ്ളാറ്റ് : പദ്ധതി വൈകുന്നതിനെതിരേ കോണ്ഗ്രസ് പ്രതിഷേധം
1574788
Friday, July 11, 2025 4:53 AM IST
കൂത്താട്ടുകുളം: ചന്പമല - വെങ്കുളം ഫ്ളാറ്റ് ഭവന പദ്ധതി നടപ്പാക്കാത്തതിനെതിരേ കോണ്ഗ്രസ് പ്രതിഷേധം ശക്തമാകുന്നു. കോണ്ഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശത്ത് റീത്തുവച്ച് പ്രതിഷേധിച്ചു. വെങ്കുളത്ത് നടന്ന പ്രതിഷേധയോഗം എഐസിസി അംഗം ജെയ്സണ് ജോസഫ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ നാലര വർഷത്തിനിടയിൽ കൂത്താട്ടുകുളം നഗരസഭാ ഭരണസമിതി ഒരു പദ്ധതി പോലും നടപ്പാക്കിയിട്ടില്ല. നിർമാണത്തിന് മുഴുവൻ തുകയും നൽകാമെന്ന് അനൂപ് ജേക്കബ് എംഎൽഎ പല പ്രാവശ്യം അറിയിച്ചിട്ടും സ്റ്റേഡിയം പണി പൂർത്തീകരിക്കാനാവാത്തതും,
കൂത്താട്ടുകുളത്തെ റിംഗ് റോഡ് പദ്ധതി, നഗരസഭാ കാര്യാലയം, നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയ പദ്ധതികളൊന്നും നടപ്പാക്കാനാവാത്തത് ഭരണനേതൃത്വത്തിന്റെ കഴിവുകേടാണെന്നും ജെയ്സൻ ജോസഫ് പറഞ്ഞു.
പിറവം ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പി.സി. ജോസ്, മണ്ഡലം പ്രസിഡന്റ് റെജി ജോണ്, നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോണ്, നഗരസഭാംഗങ്ങളായ പി.സി. ഭാസ്ക്കരൻ, ബോബൻ വർഗീസ്, സിബി കൊട്ടാരം, ജിജോ ടി. ബേബി,
സി.എ തങ്കച്ചൻ, ലിസി ജോസ്, ടി.എസ് സാറ, മറ്റ് നേതാക്കളായ ജിനീഷ് വൻനിലം, കെ.സി ഷാജി, വിശ്വനാഥൻ, സാബു മേച്ചേരി, എ.ജെ കാർത്തിക്, അമൽ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.