കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1574439
Thursday, July 10, 2025 12:48 AM IST
തൃപ്പൂണിത്തുറ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തത്ക്ഷണം മരിച്ചു. പെരുന്പളം കാളത്തോട് ജെട്ടിയ്ക്ക് സമീപം മനയ്ക്കിപ്പറന്പിൽ രാജപ്പന്റെ മകൻ എം.ആർ. രതീഷ് (42) ആണ് മരിച്ചത്.
തൃപ്പൂണിത്തുറ മിനി ബൈപ്പാസിൽ ശ്രീവെങ്കടേശ്വര സ്കൂളിന് സമീപം ചൊവ്വാഴ്ച രാത്രി 11നായിരുന്നു അപകടം. ചന്പക്കര മത്സ്യമാർക്കറ്റിലെ യൂണിയൻ തൊഴിലാളിയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മാതാവ്: കാർത്യായനി. ഭാര്യ: കാർത്തിക. മക്കൾ: രുദ്ര, റാണക്.