മന്ത്രിക്കുനേരെ കരിങ്കൊടി: കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം
1574528
Thursday, July 10, 2025 4:46 AM IST
ആലുവ : ആരോഗ്യ മേഖലയിലെ തകർച്ചയിൽ പ്രതിഷേധിച്ച് മന്ത്രി വി.എൻ. വാസവനെതിരെ അങ്കമാലി അഡലക്സ് കൺവൻഷൻ സെന്ററിന് മുന്നിൽ കരിങ്കൊടി കാണിച്ച സംഭവത്തിൽ റിമാൻഡിലായ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നാലു ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ പി. ആന്റോ, ഭാരവാഹികളായ സോണി പനന്താനം,ജോണി ക്രിസ്റ്റഫർ വിപിൻദാസ് ,റിൻസ് ജോസ് തുടങ്ങിയവർക്കാണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.
ആലുവ സബ് ജയിലിനു മുന്നിൽ ബെന്നി ബഹനാൻ എംപി, റോജി എം. ജോൺ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.