"ദീപിക നമ്മുടെ ഭാഷ പദ്ധതി' : എടത്തല ഗവ. ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി
1574765
Friday, July 11, 2025 4:25 AM IST
ആലുവ : എടത്തല ഗവ. ഹൈസ്കൂളിൽ "ദീപിക നമ്മുടെ ഭാഷ പദ്ധതി' ആരംഭിച്ചു. എടത്തല സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ഷംസുദീൻ ദീപിക പത്രം ഇ.എസ്. ശിവനന്ദൻ, റിൻഷാന ഫാത്തിമ എന്നീ വിദ്യാർഥികൾക്ക് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക എ.കെ. ഗിരിജ, പിടിഎ പ്രസിഡന്റ് ഹക്കിം, സ്കൂൾ സീനിയർ അസിസ്റ്റന്റ് ആർ. ഷാനി, പി.കെ. ജാസ്മിൻ, കുക്കു വർക്കി, ശാന്തി കൃഷ്ണൻ, ഏരിയ മാനേജർ ടി.എ. നിബിൻ എന്നിവർ സംസാരിച്ചു.
എടത്തല സർവീസ് സഹകരണ ബാങ്ക് ആണ് സ്കൂളിൽ ദീപിക പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.