കിണറ്റിൽ വീണ വൃദ്ധയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
1574768
Friday, July 11, 2025 4:25 AM IST
നെടുമ്പാശേരി : കിണറ്റിൽ വീണ വൃദ്ധയെ അഗ്നിരക്ഷാസേന എത്തി രക്ഷപ്പെടുത്തി. നെടുമ്പാശേരി പഞ്ചായത്തിലെ രണ്ടാം വാർഡായ പൊയ്ക്കാട്ടുശേരിയിൽ ഇടതലശേരി വീട്ടിൽ സതി വേലായുധ (78) നാണ് കിണറ്റിൽ വീണത്. വീടിനടുത്ത് 35 അടിയോളം താഴ്ചയുള്ള കുടിവെള്ള കിണറ്റിലാണ് വൃദ്ധ അകപ്പെട്ടത്.
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. അങ്കമാലി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിപിൻ പി. ഡാനിയേൽ കിണറ്റിലിറങ്ങി വൃദ്ധയെ വലയിൽ കയറ്റി മുകളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.വി. സുനിൽകുമാർ , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജി.പി. ഹരി , ടി.എസ്. അജയൻ , റെജി എസ്. വാരിയർ, വിനു വർഗീസ്, അഭിഷ് ഗോപി, എസ്. സലിത്ത് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.