ആഴകം ഇമ്മാനുവൽ ഓർഫനേജ് രജത ജൂബിലി ആഘോഷിച്ചു
1574530
Thursday, July 10, 2025 4:46 AM IST
മൂക്കന്നൂർ: ആഴകം ഇമ്മാനുവൽ ഓർഫനേജിന്റെ സിൽവർ ജൂബിലി ആഘോഷം റോജി എം ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ പി.വി. മോഹനൻ, ജെസ്റ്റി ദേവസിക്കുട്ടി, ജയരാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ഓർഫനേജ് ചെയർമാൻ പാസ്റ്റർ ബാബു ഐസക്ക്, ഡയറക്ടർ റവ. വർഗീസ് തുടിയൻ, മുൻ ഇമ്മാനുവൽ സ്കൂൾ പ്രിൻസിപ്പൽ ആലീസ് വർഗീസ് എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.