കെഎസ്ആർടിസി ബസ് അപ്രോച്ചിലേക്ക് ചരിഞ്ഞുനിന്നു, ഒഴിവായത് വൻ ദുരന്തം
1574797
Friday, July 11, 2025 5:06 AM IST
ചെറായി: എതിരെ വന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ കെഎസ്ആർടി സി തിരുകൊച്ചി ബസ് ചെറായി പാലത്തിന്റെ അപ്രോച്ചിലേക്ക് ചരിഞ്ഞു. രണ്ട് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ബസ് മറിയാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഇന്നലെ രാവിലെ ഒന്പതോടെ ചെറായി പാലത്തിന്റെ പടിഞ്ഞാറെ അപ്രോച്ചി ലായിരുന്നു സംഭവം.
കൊടുങ്ങല്ലൂരിൽനിന്ന് നിറയെ യാത്രക്കാരുമായി പറവൂർ -ഗോശ്രീ വഴി കാക്കനാട്ടേക്ക് പോകുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്.