ലോറി മേൽപ്പാലത്തിന് മുകളിൽ കുടുങ്ങി; ഗതാഗതക്കുരുക്കിൽപ്പെട്ട് റിഫൈനറി റോഡ്
1574766
Friday, July 11, 2025 4:25 AM IST
തൃപ്പൂണിത്തുറ: ലോഡുമായി വന്ന ലോറി എസ്എൻ ജംഗ്ഷൻ മേൽപ്പാലത്തിന് മുകളിൽ വച്ച് ബ്രേക്ക് ഡൗണായതിനെ തുടർന്ന് റിഫൈനറി റോഡിൽ അര മണിക്കൂറോളം ഗതാഗതം നിലച്ചു. വ്യാഴാഴ്ച്ച വൈകിട്ട് 6.15 ഓടെയാണ് ലോറി മേൽപ്പാലത്തിനു നടുവിലായി കുടുങ്ങിയത്.
ഇതോടെ പിന്നിൽ വന്ന വാഹനങ്ങൾക്ക് പാലത്തിലൂടെ കടന്നു പോകാൻ പറ്റാതെ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയായിരുന്നു.
ഇരുമ്പനം വിളക്ക് ജംഗ്ഷന് സമീപംവരെയും എസ്എൻ ജംഗ്ഷനു സമീപം വരെയും വാഹനങ്ങളുടെ നിര നീണ്ടു. പിന്നീട് ക്രെയിനെത്തിച്ച് ലോറി പിന്നിലേക്ക് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.