‘ജോബ് ഫെയറുകൾ സംഘടിപ്പിക്കും'
1574544
Thursday, July 10, 2025 4:59 AM IST
നേര്യമംഗലം: നിർധന കുടുംബങ്ങളിൽനിന്നും മികച്ച മാർക്കോടെ വിജയം നേടുന്ന വിദ്യാർഥികൾക്കായി തെരഞ്ഞെടുത്ത കോളജുകളിൽ ജോബ് ഫെയറുകൾ സംഘടിപ്പിക്കാൻ താത്പര്യമെടുക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി.
കോണ്ഗ്രസ് നേര്യമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോൻ ജോസ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം എ.ജി. ജോർജ്, കോണ്ഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ്, കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ,
കവളങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ, കർഷക കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. ജോർജ് എന്നിവർ പ്രസംഗിച്ചു.