കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞ പ്രതി അറസ്റ്റിൽ
1574543
Thursday, July 10, 2025 4:59 AM IST
മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിൽ വിരുദ്ധനയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്കിൽ മൂവാറ്റുപുഴയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതി അറസ്റ്റിൽ.
പുളിഞ്ചുവട് പാലത്തിങ്കൽ ഷുക്കൂറിനെ (55) ആണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കെഎസ്ആർടിസി ഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് നടപടി. പ്രതികളെ ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും.