നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിക്ക് തുടക്കമായി
1574545
Thursday, July 10, 2025 4:59 AM IST
കോതമംഗലം: നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ ഉദ്ഘാടനവും വനമഹോത്സവ സമാപനവും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോണ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കുട്ടന്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ പരീത് അധ്യക്ഷത വഹിച്ചു. മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ.ടി. സിബിൻ പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.കെ. ഗോപി, പി.എം. കണ്ണൻ, പഞ്ചായത്തംഗം മിനി മനോഹരൻ, സ്കൂൾ പ്രിൻസിപ്പൽ സി.എസ്. അജി എന്നിവർ പങ്കെടുത്തു.