കോതമംഗലത്ത് റാലിയും പൊതു സമ്മേളനവും നടത്തി
1574541
Thursday, July 10, 2025 4:59 AM IST
കോതമംഗലം: യുഡിഎഫ് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ദേശീയ പണിമുടക്കിനോടുബന്ധിച്ച് കോതമംഗലത്ത് റാലിയും പൊതുസമ്മേളനവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അബു മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി റീജണൽ പ്രസിഡന്റ് കെ.സി. മാത്യൂസ് അധ്യക്ഷത വഹിച്ചു.
ഷെമീർ പനയ്ക്കൽ, ബാബു ഏലിയാസ്, ഇബ്രാഹിം കവലയിൽ, എം.എസ്. എൽദോസ്, ഭാനുമതി രാജു, ചന്ദ്രലേഖ ശശിധരൻ, സീതി മുഹമ്മദ്, അനസ് മൂവാറ്റുപുഴ, എംബി. സുഗതൻ, ബിനോയി സി. പുല്ലൻ, ബേസിൽ തണ്ണിക്കോട്ട്, ശശി കുഞ്ഞുമോൻ, കെ.ഇ. കാസിം, ജമാൽ കുന്പശേരി, കെ.വി. ആന്റണി, മുഹമ്മദ് ഇക്ബാൽ, ശ്രീരാജ്, യദു ജയൻ, തുടങ്ങിയവർ എന്നിവർ പ്രസംഗിച്ചു.
കൂത്താട്ടുകുളത്ത് സമാധാനപരം
കൂത്താട്ടുകുളം: സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് കൂത്താട്ടുകുളത്ത് സമാധാനപരം. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.മോഹനൻ ഉദ്ഘാടനം ചെയ്തു.