എടക്കുന്ന് നൈപുണ്യ പബ്ലിക് സ്കൂളിന് പുരസ്കാരം
1574531
Thursday, July 10, 2025 4:46 AM IST
അങ്കമാലി: കേരളത്തിലെ മികച്ച 10 സ്കൂളുകളിൽ ഒന്നായി എടക്കുന്ന് നൈപുണ്യ പബ്ലിക് സ്കൂൾ പുരസ്കാരം നേടി. ബിസിനസ് ഇൻസൈറ്റ് മാഗസിൻ ആപസ്കുക്ക് കമ്പനിയുമായി സഹകരിച്ച് ഏർപ്പെടുത്തിയ അവാർഡാണ് എടക്കുന്ന് നൈപുണ്യ പബ്ലിക്ക് സ്കൂൾ നേടിയത്.
എറണാകുളം ഗോകുലം കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സ്കൂളിനു വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ബിന്റോ കിലുക്കൻ അവാർഡ് ഏറ്റുവാങ്ങി.
പ്രിൻസിപ്പൽ രാജലക്ഷ്മി, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ക്രിസ്റ്റി, വൈസ് പ്രിൻസിപ്പൽ രജിത ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.