ഓട്ടത്തിനിടെ റോഡ് റോളറിന്റെ ചക്രം ഊരിമാറി
1574792
Friday, July 11, 2025 4:53 AM IST
പള്ളുരുത്തി: ഓട്ടത്തിനിടെ റോഡ് റോളറിന്റെ ചക്രം ഊരിമാറി. ഡ്രൈവറും നാട്ടുകാരും ചേർന്ന് ഊരിമാറിയ ചക്രം തടഞ്ഞുനിർത്തി റോഡരികിലേക്ക് തള്ളി നീക്കിയതിനാൽ വലിയ അപകടം ഒഴിവായി.
പള്ളുരുത്തി സുറിയാനി പള്ളിയുടെ മുന്നിൽ ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. തോപ്പുംപടിയിൽ നിന്ന് വരികയായിരുന്ന റോഡ് റോളർ പള്ളുരുത്തി ഇഎസ്ഐ റോഡിലേക്ക് തിരിയുമ്പോൾ ഷാഫ്റ്റ് ഒടിയുകയും ചക്രം ഊരിമാറുകയുമായിരുന്നു.
ചക്രം മാറിയതോടെ വാഹനം ഒരു വശം കുത്തി റോഡിലേക്ക് ചരിഞ്ഞു. ടി.ജെ. മത്തായി എന്ന കരാർ കമ്പനിയുടേതാണ് റോഡ് റോളർ.