പറവൂരിൽ രണ്ടു വിദ്യാർഥികളെ തെരുവുനായ കടിച്ചു
1574538
Thursday, July 10, 2025 4:59 AM IST
പറവൂർ: പറവൂരിൽ പത്തും 14ഉം വയസ് പ്രായമുള്ള രണ്ടു വിദ്യാർഥികളെ തെരുവുനായ കടിച്ചു. തട്ടുകടവിൽ താമസിക്കുന്ന പറമ്പൻ വീട്ടിൽ ആൻഡ്രൂവിന്റെ മകൾ ആൻഡ്രിയ, പറവൂർ യാക്കോബായ പള്ളിക്ക് സമീപം താമസിക്കുന്ന അമ്പാട്ട് വീട്ടിൽ ഗിരിയുടെ മകൻ ഈവാൻ എന്നിവർക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച വൈകീട്ട് വീടിനു സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ആൻഡ്രിയയുടെ ഇടതുകാലിലാണ് നായ ആദ്യം കടിച്ചത്.
താഴെ വീണപ്പോൾ മുഖത്തും കടിക്കുകയായിരുന്നു. ഇന്നലെ രാവിലെ വീടിനു സമീപം റോഡിൽ നിൽക്കുന്പോഴാണ് ഇവാന്റെ കാലിൽ നായ കടിച്ചത്. ഇരുവരെയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
വിദ്യാർഥിക്കു തെരുവുനായയുടെ കടിയേറ്റു
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ വിദ്യാർഥിക്കു തെരുവു നായ യുടെ കടിയേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം ട്യൂഷനു പോകുമ്പോളാണ് വിദ്യാർഥിയെ തെരുവുനായ കടിച്ചത്. പന്ത്രണ്ടാം വാർഡിൽ വേളാങ്കണ്ണി മാതാ കപ്പേളക്ക് സമീപം അയ്മുറി കക്കാട്ടുപറമ്പിൽ മനോജിന്റെ മകൻ ഗൗരീഷ് (7) നെയാണ് കടിച്ചത്.
പരിക്കുകളോടെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുൻപ് കയ്യുത്തിയാലിന് സമീപം യുവാവിന് മുഖത്ത് നായയുടെ കടിയേറ്റിരുന്നു. ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്.