കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി
1574787
Friday, July 11, 2025 4:53 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമല കോളജിൽ കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് അമൽ എൽദോസിനാണ് മർദനമേറ്റത്.
എസ്എഫ്ഐ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പഠിപ്പുമുടക്ക് സമരത്തിന്റെ ഭാഗമായി കോളജിലെ കെഎസ്യു പ്രവർത്തകരായ വിദ്യാർഥികളെ എസ്എഫ്ഐ പ്രവർത്തകരും, പാർട്ടി പ്രവർത്തകരും ചേർന്ന് മർദിച്ചതറിഞ്ഞെത്തിയ കെഎസ്യു പ്രവർത്തകരെ യാതൊരു പ്രകോപനവും ഇല്ലാതെ എസ്എഫ്ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് അമൽ പറഞ്ഞു.
കോളജിനു പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകരും ചേർന്നാണ് മർദിച്ചതെന്നും കെഎസ്യു പ്രവർത്തകർ പുറത്ത് കടക്കാതിരിക്കാൻ എസ്എഫ്ഐ പ്രവർത്തകർ ഗേറ്റുകൾ അടച്ചുപൂട്ടിയെന്നും തുടർന്ന് പോലീസ് എത്തിയാണ് പുറത്തുകടന്നതെന്നും അമൽ എൽദോസ് പറഞ്ഞു. പരിക്കേറ്റ അമൽ എൽദോസ് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.