കഞ്ചാവുമായി പിടിയിൽ
1574774
Friday, July 11, 2025 4:39 AM IST
പെരുമ്പാവൂർ: 1.300 കി. ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി എലം ഷെയ്ഖ് (29) നെയാണ്പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് കുറച്ചു നാളുകളായി ഇയാൾ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
രണ്ടുവർഷത്തോളം ബംഗാൾ കോളനിയിൽ കട നടത്തിയിരുന്ന ഇയാൾ പിന്നീട് കഞ്ചാവ് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കവറുകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ എലം ഷേഖിനെ റിമാൻഡ് ചെയ്തു.