വടാട്ടുപാറയിൽ ഉമ്മൻ ചാണ്ടി പാലിയേറ്റീവ് ഫൗണ്ടേഷൻ
1574789
Friday, July 11, 2025 4:53 AM IST
കോതമംഗലം: വടാട്ടുപാറയിൽ ഉമ്മൻ ചാണ്ടി പാലിയേറ്റീവ് ഫൗണ്ടേഷൻ രൂപീകരിച്ചു. വടാട്ടുപാറ രാഖീസ് ഗ്രീൻ പാർക്കിൽ നടന്ന യോഗം പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ബോബൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗം ജയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു. പി.ഐ. പൈലി, സാബു ജോസ് എന്നിവർ പ്രസംഗിച്ചു. വടാട്ടുപാറ മേഖല ചെയർമാനായി ജോബി കാരാംഞ്ചേരിയെ തെരഞ്ഞൈടുത്തു.