അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും
1574800
Friday, July 11, 2025 5:06 AM IST
കൊച്ചി: കേന്ദ്ര ബ്ലൂ ഇക്കണോമി നയത്തിന്റെ ഭാഗമായി കടലിലെ മത്സ്യ സമ്പത്ത് സ്വകാര്യ കുത്തകകള്‍ക്ക് കൊള്ളയടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 10ന് എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് സിഎംഎഫ്ആര്‍ഐക്കു മുന്നില്‍ സമാപിക്കും. തുടര്‍ന്ന് ധര്‍ണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ലീലാകൃഷ്ണന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എല്‍. സുരേഷ്, ജില്ലാ പ്രസിഡന്റ് എ.സി. ക്ലാരന്‍സ് എന്നിവര്‍ പറഞ്ഞു.