വോളിബോളിൽ മിന്നും ജയവുമായി വിമലഗിരി ഇന്റർനാഷണൽ സ്കൂൾ
1574785
Friday, July 11, 2025 4:53 AM IST
മൂവാറ്റുപുഴ: വിമലഗിരി ഇന്റർനാഷണൽ സ്കൂളിന് വോളിബോൾ ചാന്പ്യൻഷിപ്പിൽ മിന്നും ജയം. ഐസിഎസ്ഇ എറണാകുളം സോണ്‍ വോളിബോൾ ചാന്പ്യൻഷിപ്പിൽ അണ്ടർ 17, അണ്ടർ 14 വിഭാഗങ്ങളിലാണ് വിമലഗിരി ഇന്റർനാഷനൽ സ്കൂൾ ചാന്പ്യന്മാരായത്.
വിമല സെൻട്രൽ സ്കൂൾ പെരുന്പാവൂർ, ജ്ഞാനോദയം സെൻട്രൽ സ്കൂൾ കാലടി എന്നിവരെ തുടർച്ചയായ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് വിമലഗിരി കീരിടം നേടിയത്.