നടന്നത് പിടിവലി : ഉണ്ണി മുകുന്ദന് മാനേജരെ മര്‍ദിച്ചിട്ടില്ലെന്ന് കുറ്റപത്രം
1574794
Friday, July 11, 2025 5:06 AM IST
കൊച്ചി: മുന്‍ മാനേജറെ മര്‍ദിച്ചിട്ടില്ലെന്ന നടന് ഉണ്ണിമുകുന്ദന്റെ വാദങ്ങള്‍ ശരിവച്ച് പോലീസിന്റെ കുറ്റപത്രം. പിടിവലിയിലാണ് മുന്‍ മാനേജര്‍ വിബിന് കുമാറിന് പരിക്കേറ്റതെന്നും കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞ് നാശനഷ്ടമുണ്ടാക്കിയതായുമാണ് ഇന്‍ഫോപാര്‍ക്ക് പോലീസിന്റെ കണ്ടെത്തല്‍.
ഇതോടെ നേരത്തെ ചുമത്തിയ ജാമ്യമില്ലാ വകുപ്പുകൾ ഒഴിവാക്കി കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഉണ്ണിമുകുന്ദന്റെ കാക്കനാട്ടെ ഫ്ലാറ്റിലെത്തി പോലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. വിബിനെ മര്‍ദിച്ചിട്ടില്ലെന്നും കണ്ണട വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനം മാത്രമെന്നുമാണ് ഉണ്ണി മുകുന്ദന് മൊഴി നല്‍കിയത്.
ടൊവിനോ ചിത്രമായ നരിവേട്ടയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് തന്നെ മര്‍ദിച്ചുവെന്നായിരുന്നു വിബിന്റെ പരാതി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് മര്ദനമുണ്ടായിട്ടില്ലെന്ന ഇന്‍ഫോപാര്‍ക്ക് പോലീസിന്റെ കണ്ടെത്തല്‍.