ലൈഫ്: ഗുണഭോക്താക്കൾക്ക് ആധാരം കൈമാറി
1574769
Friday, July 11, 2025 4:25 AM IST
മരട്: മരട് നഗരസഭയിലെ ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് വാങ്ങിയ ഭൂമിയുടെ ആധാരം കൈമാറി. നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ബാബു എംഎൽഎ ആധാരം കൈമാറി.
ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതിയധ്യക്ഷന്മാരായ ബേബി പോൾ, റിനി തോമസ്, ശോഭ ചന്ദ്രൻ, കൗൺസിലർമാരായ ചന്ദ്രകലാധരൻ, പി.ഡി.രാജേഷ്, ബെൻഷാദ് നടുവിലവീട്, മിനി ഷാജി, സിബി സേവ്യർ, മോളി ഡെന്നി , ജയ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
നാല് ഗുണഭോക്താക്കൾക്കാണ് ഭൂമി വാങ്ങി നൽകിയത്.