എനിക്ക് പേഴ്സണല്‍ മാനേജര്‍ ഇല്ല; വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി ഉണ്ണി മുകുന്ദന്
1574795
Friday, July 11, 2025 5:06 AM IST
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി നടന് ഉണ്ണി മുകുന്ദന്. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സനല്‍ മാനേജര്‍ ഇല്ലെന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദന് വ്യക്തമാക്കി.
എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രഫഷണല്‍ കാര്യങ്ങളും താന്‍ നേരിട്ടോ അല്ലെങ്കില്‍ സ്വന്തം നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന് ഫിലിംസ്(യുഎംഎഫ്) വഴിയാണ് കൈകാര്യം ചെയ്യുന്നതെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ താരം വ്യക്തമാക്കി.
തന്നെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വ്യക്തികളോടും പ്ലാറ്റ്ഫോമുകളോടും മാറി നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അത്തരം തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുന്നതു കണ്ടാല്‍ അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും കുറിപ്പില്‍ ഉണ്ണി മുകുന്ദന് വ്യക്തമാക്കി.
കൊച്ചിയില്‍ എംഎഡിഎംഎയുമായി പിടിയിലായ യുവതി ഉണ്ണി മുകുന്ദന്റെ മാനേജര്‍ ആണെന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടന്നത്. ഇതോടെയാണ് വിശദീകരണവുമായി നടന് രംഗത്തെത്തിയത്.