അഭിഭാഷക ക്ളാർക്ക് കായലിൽ മരിച്ചനിലയിൽ
1574440
Thursday, July 10, 2025 12:48 AM IST
പറവൂർ: പറവൂർ ബാറിലെ അഭിഭാഷക ക്ളർക്കായ മൂത്തകുന്നം കളവന്പാറ പരേതനായ ചന്ദ്രശേഖരന്റെ മകൻ കെ.സി. അജിത്തിനെ (54) കോട്ടപ്പുറം കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് ആറോടെ മുസിരീസ് ജെട്ടിക്ക് സമീപം കോസ്റ്റൽ പോലീസാണ് മൃതദേഹം കണ്ടത്തിയത്. വടക്കേക്കര പോലീസിന് കൈമാറിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് വീട്ടിൽ നിന്ന് കാണാതായത്. കുറച്ചനാളുകളായി മാനസിക ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. സംസ്കാരം ഇന്ന്. അമ്മ: പരേതയായ ഐഷ. ഭാര്യ: നിഷ. മകൾ: ആര്യ നന്ദ.