പണിമുടക്ക് ദിനത്തിലെ അതിക്രമം: ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി
1574786
Friday, July 11, 2025 4:53 AM IST
മൂവാറ്റുപുഴ: ദേശീയ പണിമുടക്കിന്റെ പേരിൽ സമരാനുകൂലികൾ കെഎസ്ആർടിസി ബസിന്റെ ചില്ലു തകർക്കുകയും വാഹനങ്ങൾ തടഞ്ഞ് ഭീഷണി മുഴക്കുകയും മാധ്യമ പ്രവർത്തകനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. സംഭവങ്ങൾ കുറ്റകരമായ മനുഷ്യാവകാശ ലംഘനമാണെന്നു കാണിച്ച് പൊതുപ്രവർത്തകനായ മുണ്ടയ്ക്കൽ എം.ജെ. ഷാജിയാണ് കമ്മീഷന് പരാതി നൽകി.
സിഐടിയു ഏരിയാ സെക്രട്ടറി, എഐടിയുസി മണ്ഡലം സെക്രട്ടറി ഉൾപ്പെടെ സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളെ എതിർകക്ഷികളാക്കിയാണ് ഷാജി കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ നിരവധിയിടങ്ങളിൽ കടന്നുകയറ്റങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അരങ്ങേറിയിട്ടുണ്ട്. ഇതും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും പരാതിയിൽ പറയുന്നു.