മാധ്യമ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ
1574542
Thursday, July 10, 2025 4:59 AM IST
മൂവാറ്റുപുഴ: ദൃശ്യങ്ങൾ പകർത്തുന്നതിനിടെ മാധ്യമ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ഓട്ടോറിക്ഷ തൊഴിലാളിയായ മുടവൂർ മറ്റത്തിൽ രാജഗോപാലനെ (57) യാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മൂവാറ്റുപുഴയിലെ പ്രാദേശിക കേബിൾ ടിവി ചാനലിലെ റിപ്പോർട്ടർ അനൂപ് സത്യൻ (38)നാണ് പരിക്കേറ്റത്. അഖിലേന്ത്യ പണിമുടക്കുമായി ബന്ധപ്പെട്ട് വെള്ളൂർക്കുന്നത് വാഹനങ്ങൾ തടഞ്ഞ സമരാനുകൂലികൾക്കൊപ്പമുണ്ടായിരുന്ന ഇയാൾ കെഎസ്ആർടിസി ബസിനുനേരെയുണ്ടായ കല്ലേറിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ മാധ്യമ പ്രവർത്തകനെ മർദിക്കുകയായിരുന്നു.
സംഭവത്തിൽ പരിക്കേറ്റ അനൂപ് സത്യൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.