നൈപുണ്യ കോളജില്‍ നിദര്‍ശന-2025 ആഘോഷിച്ചു
1574775
Friday, July 11, 2025 4:39 AM IST
അങ്കമാലി: കറുകുറ്റി നൈപുണ്യ മാനേജ്മെന്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ 2025 അധ്യയന വര്‍ഷത്തെ ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികളുടെ വിദ്യാരംഭച്ചടങ്ങ് നിദര്‍ശന 2025 ആഘോഷിച്ചു.
സര്‍വവിജ്ഞാന കോശം ഡയറക്ടറും എഴുത്തുകാരിയും ആലുവ യൂ സി കോളജ് മുന്‍ അധ്യാപികയുമായ ഡോ. മ്യൂസ് മേരി ജോര്‍ജ് പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. എറണാകുളം-അങ്കമാലി അതിരൂപത പ്രോ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജിമ്മി കുന്നത്തൂര്‍, കോളജ് പ്രിന്‍സിപ്പലും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റവ. ഡോ. പോളച്ചന് കൈത്തോട്ടുങ്കല്‍, എംബിഎ ഡയറക്ടര്‍ ഡോ. പി.എം. ജേക്കബ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ടോണി മാണിക്കത്താന്,
ഡീന്‍ ഓഫ് സ്റ്റഡീസ് ഡോ. ജോയ് ജോസഫ് പുതുശേരി, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ഡിസ്റ്റോ കദളിക്കാട്ടില്‍, ട്രീസ പാറയ്ക്കല്‍, രക്ഷകര്‍ത്തൃ പ്രതിനിധി ജോഷി ജോസഫ്, കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ ഹന്ന, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജിത്തു ഡോയല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ അധ്യാപകര്‍ രചിച്ച പുസ്തകങ്ങളുടെയും കോളജ് മാഗസിന്റെയും പ്രകാശനവും ചടങ്ങില്‍ നടന്നു. ഡോക്ടറല്‍ ബിരുദം നേടിയ അധ്യാപകരെയും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും ആദരിച്ചു. ഡയറക്ടര്‍ ഓഫ് എക്സാമിനേഷന് എമിലി ഇട്ടിയച്ചന്, വിശിഷ്ടാതിഥികള്‍ക്ക് കോളജിന്റെ സ്നേഹോപഹാരം സമര്‍പ്പിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.