കുടുംബശ്രീ മാധ്യമ ശില്പശാല
1574777
Friday, July 11, 2025 4:39 AM IST
കൊച്ചി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല മാധ്യമ ശില്പശാല സംഘടിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും എറണാകുളം പ്രസ് ക്ലബ്ബിന്റെയും സഹകരണത്തോടെയായിരുന്നു മാധ്യമ ശില്പശാല സംഘടിപ്പിച്ചത്.
സമൃദ്ധി @ കൊച്ചി ഇന്‍കുബേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ റ്റി.എം. റെജീന അധ്യക്ഷയായിരുന്നു. ജില്ലാ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.ബി. ബിജു ശില്പശാല ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡന്റ് ആര്. ഗോപകുമാര്‍, ജോയിന്റ് സെക്രട്ടറി ഷബ്ന സിയാദ് എന്നിവര്‍ മുഖ്യാതിഥികളായി. കൊച്ചി ഈസ്റ്റ് സിഡിഎസ് ചെയര്‍പേഴ്സണ്‍ മേരി മിനി, കൊച്ചി സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ലതാ ബാബു എന്നിവര്‍ പ്രസംഗിച്ചു.
അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍മാരായ അമ്പിളി തങ്കപ്പന്, എം.ഡി. സന്തോഷ്, കെ.സി. അനുമോള്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.