"ദീപിക നമ്മുടെ ഭാഷ പദ്ധതി' : അയിരൂര്‍ സെന്റ് ജോസഫ് ഗവ.എല്‍പി സ്കൂളില്‍
1574526
Thursday, July 10, 2025 4:31 AM IST
നെടുമ്പാശേരി: അയിരൂര്‍ സെന്റ് ജോസഫ് ഗവ. എല്‍പി സ്കൂളില്‍ 'ദീപിക നമ്മുടെ ഭാഷ പദ്ധതി'ക്കു തുടക്കം. കുന്നുകര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും സ്കൂള്‍ പിടിഎ പ്രസിഡന്റുമായ സിജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് പി.എല്‍. കേഴ്സണ്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ മിനി പോളി, എംപിടിഎ പ്രസിഡന്റ് നോബി ലൈജു, അധ്യാപിക കെ.ജെ. ജോബിന, ബൈജു കോട്ടക്കല്‍, പി.എല്‍. ജിജോ എന്നിവര്‍ പ്രസംഗിച്ചു.