കാപ്പ: സ്ഥിരം കുറ്റവാളികളായ രണ്ടുപേരെ നാടുകടത്തി
1574525
Thursday, July 10, 2025 4:31 AM IST
ചെറായി: മുനമ്പം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ സ്ഥിരം കുറ്റവാളികളായ രണ്ടുപേരെ കാപ്പ നിയമപ്രകാരം പോലീസ് നാടുകടത്തി.
ചെറായി കേളതറ വീട്ടിൽ ആഷിക് ബാബു(28), നികത്തിൽ ജിത്ത് രാജ് (21) എന്നിവരെയാണ് ആറുമാസത്തേക്ക് എറണാകുളം റൂറൽ ജില്ലാ പോലീസ് അധികാരപരിധിയിൽ പ്രവേശിക്കുന്നത് വിലക്കി നാടുകടത്തിയത്.