ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് സ്വീകരണം നൽകി
1574784
Friday, July 11, 2025 4:53 AM IST
കോതമംഗലം: ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയ്ക്ക് ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളജിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. അനുമോദന സമ്മളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. മെത്രാപ്പോലീത്തമാരായ മാത്യൂസ് മോർ അഫ്രേം, ഏലിയാസ് മാർ അത്താനാസിയോസ്, ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോണ് എംഎൽഎ, കോളജ് ഡയറക്ടർ തന്പു ജോർജ് തുകലൻ, ട്രസ്റ്റ് സെക്രട്ടറി ടി.യു. കുരുവിള, യാക്കോബായ സഭ വൈദിക ട്രസ്റ്റി ഫാ. റോയി കട്ടച്ചിറ,
സെക്രട്ടറി ജേക്കബ് സി. മാത്യു, പ്രിൻസിപ്പൽ ഡോ. ജെയിൻ മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ. ടീന ജേക്കബ്, എംഎ കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, ജില്ലാ പഞ്ചായത്തംഗം കെ.കെ ദാനി, പിണ്ടിമന പ്രഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, കെ.എ. തോമസ്, പ്രഫ. കെ.പി. തോമസ്, പ്രഫ. എം.എ. പൗലോസ്, പ്രഫ. ബേബി എം. വർഗീസ് എന്നിവർ പ്രസംഗിച്ചു.