ഭാര്യയെ ആക്രമിക്കുന്നതു തടയുന്നതിനിടെ വയോധികനു കുത്തേറ്റു; അയൽവാസി അറസ്റ്റിൽ
1574521
Thursday, July 10, 2025 4:31 AM IST
വൈപ്പിൻ: കത്തിയുമായി ഭാര്യയെ ആക്രമിക്കാനെത്തിയ അയൽവാസിയെ തടയുന്നതിനിടെ വയോധികനു കുത്തേറ്റു. ഞാറക്കൽ കിഴക്കേ അപ്പങ്ങാട് കല്ലച്ചാംമുറി വീട്ടിൽ ജോണി(72) ക്കാണ് കഴിഞ്ഞ ദിവസം കുത്തേറ്റത്.
അയൽവാസി സെബാസ്റ്റ്യൻ(55)നെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. അകാരണമായി വീട്ടിലേക്ക് കല്ലെടുത്തെറിഞ്ഞത് ജോണിയുടെ ഭാര്യ മേരി ചോദ്യംചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.
നെഞ്ചിൽ മൂന്നു മുറിവുകളേറ്റ ജോണിയെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയ നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.