അല്ലപ്രയിൽ തെരുവുനായ ആക്രമണം: ഏഴ് പേർക്ക് പരിക്ക്
1574767
Friday, July 11, 2025 4:25 AM IST
പെരുമ്പാവൂർ : അല്ലപ്രയിൽ തെരുവുനായ കടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. അല്ലപ്ര അറയ്ക്ക കുടി സൈബി സാജു , കൊല്ലമ്മാവു കുടി രവീന്ദ്രൻ, അനസ്, രണ്ട് അതിഥി തൊഴിലാളികൾ, കുട്ടികൾ ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്.
കടിയേറ്റവരെ എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിന് ചാത്തൻകുളം അക്വിഡറ്റ് ഭാഗത്തായിരുന്നു നായയുടെ ആക്രമണം. നായ ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കാൽ നടക്കാരെ ആക്രമിച്ചത്.