"ദീപിക നമ്മുടെ ഭാഷ പദ്ധതി' : അകനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ
1574527
Thursday, July 10, 2025 4:31 AM IST
പെരുമ്പാവൂർ: മുടക്കുഴ അകനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ "ദീപിക നമ്മുടെ ഭാഷ പദ്ധതി'യുടെ ഉദ്ഘാടനം മുടക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് നിർവഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് എം.ജി. സന്തോഷ് കുമാർ, മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ബാങ്ക് ഭരണ സമിതി അംഗങ്ങളായ പി.പി. ഗോപിനാഥൻ നായർ, ആർ. ശ്രീജിത്ത് ,രമേശ് കുമാർ, ഷാജി കീച്ചേരി, ശ്രീജ ബിജു, റിനി ബെന്നി, മിമി ലിനോയി, പോൾ വർഗീസ്, ടി.കെ. സാബു, സ്കൂൾ പ്രിൻസിപ്പൽ യു. സിന്ധു,
പ്രധാനാധ്യാപിക വി. സ്മിത അധ്യാപകരായ റംസി, ജയദേവ്, അമ്പിളി, രാജി, ജിസ്മി, പ്രമിത, ഏരിയ മാനേജർ റ്റി.എ. നിബിൻ എന്നിവർ സംസാരിച്ചു. പത്രം സ്പോൺസർ ചെയ്തിരിക്കുന്നത് മുടക്കുഴ സഹകരണ ബാങ്കാണ്.