ടിപ്പറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
1574906
Friday, July 11, 2025 10:36 PM IST
അങ്കമാലി: കിടങ്ങൂർ യൂദാപുരം പള്ളിക്ക് സമീപം ടിപ്പറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കറുകുറ്റി കറുന്പൻ പൈനാടത്ത് പാലിയുടെ മകൻ ജോയ് (58) ആണ് മരിച്ചത്. മഞ്ഞപ്ര ഭാഗത്തേയ്ക്ക് പോകുന്ന വഴി അതേ വശത്തേക്കു പോകുകയായിരുന്ന ടിപ്പർ ലോറിയുമായി ഇടിക്കുകയായിരുന്നു.
തുടർന്ന് അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: റീന കല്ലേറ്റുംക്കര പള്ളിപ്പാട്ട് കുടുംബാംഗം. മക്കൾ: ബ്ലസൻ (മെട്രോ), ബ്ലസി (യുകെ). മരുമകൻ: ജോസഫ് കൂരൻ കല്ലൂക്കാരൻ കറുകുറ്റി (യുകെ). സംസ്കാരം പിന്നീട്.