പാന്പുകടിയേറ്റ് യുവതി മരിച്ചു
1574907
Friday, July 11, 2025 10:36 PM IST
അരൂർ: യുവതി പാന്പുകടിയേറ്റ് മരിച്ചു. അരൂർ പഞ്ചായത്തിലെ പതിനാറാം വാർഡിൽ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) ആണ് മരിച്ചത്. വ്യഴാഴ്ച രാവിലെ ഒന്പതോടെയാണ് വീടിന്റെ പിന്നിലുള്ള വർക്ക് ഏരിയയിൽ വച്ച് പാന്പുകടിയേറ്റത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നീതു ഇന്നലെ വൈകിട്ട് ആറോടെ മരിച്ചു. ഭർത്താവ് ഡിനൂബ് വിദേശത്താണ്. മകൾ: അലിയ (അഞ്ച്). സംസ്കാരം ഇന്നു 10ന് ഇടക്കൊച്ചി മക്പ്പേല സെമിത്തേരിയിൽ.