ഏലൂർ പാടശേഖരത്തിൽ നെൽവിത്ത് വിതച്ചു
1575063
Saturday, July 12, 2025 4:50 AM IST
ഏലൂർ: നീണ്ട നാളത്തെ കൂട്ടായ പരിശ്രമങ്ങൾക്ക് ഒടുവിൽ ഏലൂർ വടക്കുംഭാഗം പാടശേഖരത്തിൽ പ്രതീക്ഷയുടെയും സമൃദ്ധിയുടെയും വിത്തെറിഞ്ഞ് കർഷകർ. കഴിഞ്ഞദിവസം പാടമൊരുക്കി കർഷകർ നെൽവിത്ത് വിതച്ചു.
ചടങ്ങിൽ ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ വിത്തിട്ട് വിതയുടെ ഉദ്ഘാടനം നടത്തി.
ചടങ്ങിൽ കൃഷി ഓഫീസർ, വടക്കുംഭാഗം നെല്ലുത്പാദക സംഘം പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.