വ്യാപാരി വ്യവസായി സമിതി യൂണിറ്റ് വാർഷികം
1575062
Saturday, July 12, 2025 4:50 AM IST
നെടുമ്പാശേരി : കേരള വ്യാപാരി വ്യവസായി സമിതി കുറുമശേരി യൂണിറ്റ് വാർഷികവും വിദ്യാഭ്യാസ പുരസ്കാരദാനവും നടന്നു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ ഉദ്ഘാടനം ചെയ്തു.
സിപിഎം അങ്കമാലി ഏരിയ സെക്രട്ടറി കെ.പി. റെജീഷ് വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. പുതിയ അംഗത്വ വിതരണം പാറക്കടവ് ലോക്കൽ സെക്രട്ടറി ജിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ചികിത്സാ സഹായം പഞ്ചായത്തംഗം ജിഷ ശ്യാം വിതരണം ചെയ്തു. നടൻ നിവസ് മരിയ മുഖ്യാതിഥിയായിരുന്നു.
യൂണിറ്റ് പ്രസിഡന്റ് എം.എസ്. അരുൺകുമാർ അധ്യക്ഷനായി. ഭാരവാഹികളായിഎം എസ്. അരുൺകുമാർ (പ്രസിഡന്റ്), കെ.ആർ. രതീഷ് (സെക്രട്ടറി), ജീസന്‍ ജോസഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.