സ്പോർട്സ് ആയുർവേദ കണ്സൾട്ടേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു
1575070
Saturday, July 12, 2025 4:54 AM IST
മൂവാറ്റുപുഴ: കായിക മേഖലയിൽ പതിറ്റാണ്ടുകളുടെ പാരന്പര്യവും നിരവധി ദേശീയ അന്തർദേശീയ താരങ്ങളെ കായിക ലോകത്തിന് സംഭാവന ചെയ്തിട്ടുള്ള നിർമല കോളജ് (ഓട്ടോണോമസ്) കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ നാഷണൽ ആയുഷ് മിഷന്റെയും സ്പോർട്സ് ആയുർവേദ റിസർച്ച് സെല്ലിന്റെയും സഹകരണത്തോടെ സ്പോർട്സ് ആയുർവേദ കണ്സൾട്ടേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു.
നാഷണൽ ആയുഷ് മിഷൻ എറണാകുളം ജില്ലാ പ്രോഗ്രാം മാനേജർ കെ.വി.പി. ജയകൃഷ്ണൻ ആയുർവേദ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളജ് ഓഡിയോ വിഷ്വൽ ഹാളിൽ നടന്ന സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജർ കെ.എസ്. ശ്രീദർശൻ മുഖ്യ പ്രഭാഷണം നടത്തി.
ആർ. വിനീത്, ബോബു ആന്റണി, ആർ. വിനീത്, ഫ്രെഡി, ലിസ റെയ്ച്ചൽ സജി, മിനു റോസമ്മ ജോസഫ്, അനുപ്രിയ പി. മാണി, അർജുൻ രാജേന്ദ്രൻ, അഞ്ജലി എന്നിവർ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ നയിച്ചു.