പച്ചത്തുരുത്ത് നിർമാണോദ്ഘാടനം
1575071
Saturday, July 12, 2025 4:54 AM IST
തിരുമാറാടി: ഒരു തൈ നടാം ജനകീയ ക്യാന്പയിന്റെ ഭാഗമായി മണിമലക്കുന്ന് ടി.എം. ജേക്കബ് മെമ്മോറിയൽ ഗവ. കോളജിൽ പച്ചത്തുരുത്ത് നിർമാണോദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു.
പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെയും സഹകരണത്തോടെ ഒരേക്കറിലാണ് ഫലവൃക്ഷത്തോട്ടം - പച്ചതുരുത്ത് നിർമിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ സന്ധ്യാമോൾ പ്രകാശ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ്. രഞ്ജിനി പദ്ധതി വിശദീകരണം നടത്തി.