ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
1575059
Saturday, July 12, 2025 4:50 AM IST
കൊച്ചി: അങ്കമാലി നഗരസഭയും നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായി വിന്‍സെന്‍ഷ്യന്‍ സര്‍വീസ് സൊസൈറ്റി സെന്റര്‍ ഫോര്‍ റൂറല്‍ ഡവലപ്മെന്റുമായി സഹകരിച്ച് മഴക്കാലപൂര്‍വ പ്രതിരോധ മരുന്ന് വിതരണവും ആരോഗ്യ പരിശോധനാ ക്യാമ്പും അങ്കമാലി വിഎസ്എസ്സിആര്ഡിയില് നടന്നു.
ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ മനു നാരായണന് ഉദ്ഘാടനം ചെയ്തു. മേരിമാതാ പ്രോവിന്സിന്റെ സോഷ്യല്‍ വര്‍ക്ക് ആന്‍ഡ് മിഷന് കൗണ്‍സിലര്‍ ഫാ. ബിജു മൂഞ്ഞേലി അധ്യക്ഷത വഹിച്ചു.
ഡോ.അലക്സ് വര്‍ഗീസ് ആമുഖ പ്രഭാഷണം നടത്തി. കില റിസോഴ്സ് പേഴ്സണ്‍ ശശി പത്മനാഭന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അങ്കമാലി ഹോമിയോ ഡിസ്പെന്‍സറിയുടെ മെഡിക്കല്‍ ഓഫീസര്‍ ബിന്ദു ദിവാകരന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മഴക്കാലത്ത് അനുവര്‍ത്തിക്കേണ്ട മുന്‍കരുതലുകളെ പറ്റിയും പകര്‍ച്ചവ്യാധികളുടെ ഉറവിട നിര്‍മ്മാര്‍ജ്ജനം എന്നിവയെ കുറിച്ചും ബോധവത്കരണ ക്ലാസെടുത്തു.
തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തി മരുന്നുകള്‍ വിതരണം ചെയ്തു. ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ ഷൈനി മാര്ട്ടിന് സ്വാഗതവും മേരിമാതാ പ്രോവിന്സിന്റെ സോഷ്യല്‍ വര്‍ക്ക് ഡയറക്ടര്‍ ഫാ. ഡിബിന്‍ പെരിഞ്ചേരി നന്ദിയും പറഞ്ഞു.