ആലുവ ചൂണ്ടി ജംഗ്ഷനിൽ വ്യാപാരികൾ കുഴിയിൽ പന നട്ട് പ്രതിഷേധിച്ചു
1575049
Saturday, July 12, 2025 4:39 AM IST
ആലുവ: മഴ മാറിയിട്ടും ചൂണ്ടി ജംഗ്ഷനിൽ റോഡ് ടാർ ചെയ്യാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കുഴിയിൽ പനനട്ട് പ്രതിഷേധിച്ചു. ആലുവ-മൂന്നാർ റോഡിൽ ചൂണ്ടി മേഖലയിലെ വെള്ളം നിറഞ്ഞ കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റതോടെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
റോഡിന്റെ മോശം സ്ഥിതിയെക്കുറിച്ച് 'ദീപിക' പലവട്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാർ അപകടത്തിൽ പെടുന്ന വീഡിയോകൾ വൈറലാവുകയും ചെയ്തു. റോഡിൻെറ മോശപ്പെട്ട അവസ്ഥയെക്കുറിച്ച് ജില്ലാ കളക്ടറോട്ഹൈക്കോടതി വിശദീകരണം ചോദിച്ചപ്പോൾ മഴ മാറി നിന്നാൽ ഉടൻ ടാറിംഗ് നടത്തുമെന്നാണ് റിപ്പോർട്ട് നൽകിയത്.
എന്നാൽ മഴ മാറി നിന്ന ഇടവേളകൾ ലഭിച്ചിട്ടും പൊതുമരാമത്ത് വകുപ്പ് ടാറിംഗ് ചെയ്യുന്നില്ലെന്ന് നാട്ടുകാരും ആരോപിച്ചു. ഇതിൽ സഹികെട്ടാണ് ജനങ്ങൾ തന്നെ നടുറോഡിൽ പന നട്ട് പ്രതികരിച്ചത്.