ആര്എംബിഎഫ് കൊച്ചിന് കിംഗ്സ് ഭാരവാഹികള്‍ സ്ഥാനമേറ്റു
1575051
Saturday, July 12, 2025 4:39 AM IST
കൊച്ചി: റോട്ടറി മീന്‍സ് ബിസിനസ് ഫെല്ലോഷിപ്പ് (ആര്എംബിഎഫ്) കൊച്ചിന് കിംഗ്സ് ഭാരവാഹികള്‍ സ്ഥാനമേറ്റു. പ്രിന്‍സ് ഫ്രാന്‍സിസ് ചെയര്‍മാനായ പുതിയ കമ്മിറ്റിയാണ് നിലവില്‍ വന്നത്. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രിന്‍സ് ഫ്രാന്‍സിസ് പുതിയ പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. വൈസ് ചെയര്മാന് വിവേക് ഷേനോയ്, മുന്‍ ചെയര്മാന് സുദിന് ജോണ്‍ വിളങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.