മൂവാറ്റുപുഴയിൽ ഗതാഗത നിയന്ത്രണത്തിന് മാറ്റം
1575068
Saturday, July 12, 2025 4:50 AM IST
മൂവാറ്റുപുഴ: റോഡ് വികസനം മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗതാഗത തടസം നീക്കുന്ന വിഷയം ചർച്ച ചെയ്യുന്നതിന് മൂവാറ്റുപുഴ ട്രാഫിക് സബ് ഇൻസ്പെക്ടറുമായി മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷൻ കമ്മിറ്റിയംഗങ്ങൾ നടത്തിയ ചർച്ചയിൽ ഗതാഗത നിയന്ത്രണത്തിന് മാറ്റം വരുത്തി. കച്ചേരിത്താഴം മുതൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെ ഇരുഭാഗത്തേക്കും ടൂവീലറുകളും ത്രീ വീലറുകളും ഗതാഗതം അനുവദിക്കുന്നതിന് ധാരണയായി.
പുനരുദ്ധാരണം നടന്നുകൊണ്ടിരിക്കുന്ന റോഡിലെ ജോലികൾ പുരോഗമിക്കുന്നതിനോടൊപ്പം തന്നെ കടകളിലേക്ക് റാന്പുകൾ ഒഴിവാക്കി ഗതാഗത യോഗ്യമാക്കുന്നതിനും തത്വത്തിൽ ധാരണയായി.
ചർച്ചയിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്കൽ, ജനറൽ സെക്രട്ടറി കെ.എ. ഗോപകുമാർ, ട്രഷറർ കെ.എം. ഷംസുദ്ദീൻ, ബോബി എസ്. നെല്ലിക്കൽ, പി.യു. ഷംസുദ്ദീൻ, മഹേഷ് കമ്മത്ത് തുടങ്ങിയവർ പങ്കെടുത്തു.