വടക്കഞ്ചേരി: വണ്ടാഴി ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി ഓണം വിപണനമേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ശശികല അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ശശികുമാർ, എം.എസ്. സുബിത, സിഡിഎസ് ചെയർപേഴ്സൺ കനകലത, അസിസ്റ്റന്റ് സെക്രട്ടറി ഹക്കീം, സിഡിഎസ് അംഗങ്ങൾ, കുടുബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.