വിളയൂര്‍ ബഡ്സ് സ്കൂള്‍ നിര്‍മാണം അന്തിമഘട്ടത്തില്‍
1577548
Monday, July 21, 2025 1:52 AM IST
പട്ടാന്പി: വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ ബഡ്സ് സ്കൂളിന്റെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. ഭിന്നശേഷി കുട്ടികള്‍ക്കായി സ്കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിലാണ് ബഡ്സ് സ്കൂള്‍ നിര്‍മിക്കുന്നത്.
മുഹമ്മദ് മുഹസിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും രണ്ടുഘട്ടങ്ങളായി 1.50 കോടി രൂപയാണ് ബഡ്സ് സ്കൂളിന്റെ നിര്‍മാണത്തിനായി അനുവദിച്ചത്.
വിളയൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്നാണ് സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മൂന്ന് ക്ലാസ്മുറികള്, കൗണ്‍സലിംഗ് റൂം, സെന്‍സറിംഗ് റൂം, ഓഫീസ് റൂം, പാചകപ്പുര, ഭിന്നശേഷി സൗഹൃദ ശുചിമുറികള്‍, കലാപരിപാടികളും പരിശീലനപരിപാടികളും നടത്തുന്നതിനായി ഹാള്‍ എന്നിവ സ്കൂളില്‍ ഒരുക്കുന്നുണ്ട്.
3000ത്തോളം സ്ക്വയര്‍ ഫീറ്റില്‍ നാലുകെട്ട് മാതൃകയിലാണ് സ്കൂളിന്റെ നിര്‍മാണം.
നിലവില്‍ വിളയൂര്‍ ഗ്രാമപഞ്ചായത്തിന്റെ കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ബഡ്സ് സ്കൂള്‍ വല്ലപ്പുഴ പഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതിന് പിന്നാലെയാണ് അതേ നിലവാരത്തില്‍ വിളയൂരിലും ബഡ്സ് സ്കൂള്‍ നിര്‍മിക്കുന്നത്.