യുവക്ഷേത്ര കോളജിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനം ചെയ്തു
1578080
Wednesday, July 23, 2025 1:29 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ റിസർച്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബികോം സിഎ നടത്തുന്ന ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം എന്ന സർട്ടിഫിക്കറ്റ് കോഴ്സ് ചേലക്കര ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കൊമേഴ്സ് വിഭാഗം അസി.പ്രഫ. കെ. ആനന്ദ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി അധ്യക്ഷനായിരുന്നു. ഡയറക്ടർ റവ. ഡോ. മാത്യു ജോർജ് വാഴയിൽ, ബികോം സിഎ മേധാവി രജിത രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അസി.പ്രഫ. കെ.ആർ. രാഹുൽ സ്വാഗതവും വിദ്യാർഥി മാധവ് ആർ. നായർ നന്ദിയും പറഞ്ഞു. തുടർന്ന് റിസർച്ച് മെത്തഡോളജി എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കെ. ആനന്ദ് ക്ലാസ് എടുത്തു.