അട്ടപ്പാടിയിൽ എക്സൈസ് റെയ്ഡിൽ എട്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തു
1578088
Wednesday, July 23, 2025 1:29 AM IST
അഗളി: അട്ടപ്പാടി കോട്ടത്തറയിൽ ഗവ. യുപി സ്കൂളിനു സമീപം കുറ്റിക്കാട്ടിൽ ഒളിപ്പിച്ച 8.200 കിലോ കഞ്ചാവ് അഗളി എക്സൈസ് പാർട്ടി കണ്ടെടുത്തു.
പ്ലാസ്റ്റിക് കവറുകളിലായാണ് ഉണക്കകഞ്ചാവ് സൂക്ഷിച്ചിരുന്നത്.
എക്സൈസ് ഇൻസ്പെക്ടർ പി.എം. മുഹമ്മദ് ഇഹ്ലാസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വി. മണി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എൻ.ടി. ശ്രീധർ, സിഇഒമാരായ അജീഷ്, രജീഷ്, ഉഷ, ചിത്ര എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.