കർക്കടകത്തെ വരവേൽക്കാൻ ഷെഫ് പാലാട്ടിന്റെ നാടൻകോഴി ഫെസ്റ്റ്
1577837
Tuesday, July 22, 2025 2:06 AM IST
മണ്ണാർക്കാട്: മണ്ണാർക്കാടിന് ഇതുവരെ ആസ്വദിക്കാനാവാത്ത രുചിക്കൂട്ടുകളുമായി ഷെഫ് പാലാട്ട് റസ്റ്റോറന്റ് ഇന്നുമുതൽ ഓഗസ്റ്റ് 15 വരെ നാടൻ കോഴി ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
കർക്കടകമാസത്തിൽ ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ള നാടൻ കോഴിയുടെയും കരിങ്കോഴിയുടെയും വൈവിധ്യമാർന്ന വിഭവങ്ങളും ഒപ്പം ഔഷധക്കൂട്ടുകൾ അടങ്ങിയ കർക്കടകകഞ്ഞിയും നാടൻകോഴി ഫെസ്റ്റിന്റെ ഭാഗമായി ഇന്നുമുതൽ ഷെഫ് പാലാട്ട് റസ്റ്റോറന്റിൽ ലഭ്യമാകും. ഔഷധക്കഞ്ഞിക്കു പുറമെ കരിങ്കോഴി പൊള്ളിച്ചത്, കരിങ്കോഴിയും കപ്പയും, കരിങ്കോഴി ചട്ടിക്കറി, കരിങ്കോഴിസൂപ്പ് തുടങ്ങി ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളിലൂടെ മുന്നേറുന്ന മലയാളിക്ക് ശാരീരിക വിഷമതകൾ പരിഹരിക്കുന്നതിനും ശരീരത്തിന് കൂടുതൽ ഉന്മേഷം പകരുന്നതിനും ആവശ്യമായ വിവിധ നാടൻ ചികിത്സകൾ നടത്തുന്നതിനും കർക്കിടക മാസത്തിൽ ഇത്തരത്തിൽ ഒരു നാടൻ കോഴി ഫെസ്റ്റ് സംഘടിപ്പിക്കുന്നത് എല്ലാവർക്കും വിവിധ നാടൻ വിഭവങ്ങൾ ലഭ്യമാകുന്നതിന് സഹായകമാകുമെന്ന് മാനേജിംഗ് ഡയറക്ടർ അജിത്ത് പാലാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു.
ഡയറക്ടർ അഭിലാഷ് പാലാട്ട്, പിആർഒ ശ്യാംകുമാർ, ഓപ്പറേഷൻ മാനേജർ രാജീവ്, ഷെഫ് ഹരീഷ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.